Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മന്ത്രി കെ രാധാകൃഷ്ണന്റെ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
എസ്‌സി – എസ്‌ടി വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളിൽ ചിലതിനൊപ്പം ഒരു ദളിത് സംഘടനയുടെ ശുപാർശകത്ത് കണ്ടത് ഉദ്യോഗസ്ഥർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയുടെ നിർദ്ദേശപ്രകാരം, അപേക്ഷകൾ സ്വീകരിച്ചതായും ഇടനിലക്കാരന്റെ ശുപാർശ ആവശ്യമില്ലെന്നും അപേക്ഷകർക്ക് മറുപടി കത്ത് അയച്ചു. ഇതിൽ പ്രകോപിതനായാണ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.സ്വയം പരിചയപ്പെടുത്തിയായിരുന്നു സംസാരം. പലവട്ടം വിളിച്ച് അസഭ്യം പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു.
30.82°C








