Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യാതൊരു കാരണവശാലും മഠത്തിൽ നിന്നിറങ്ങില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര. നീതിയ്ക്കുവേണ്ടി മഠത്തിനുള്ളിൽ നിന്നുതന്നെ പോരാടും. പോലീസ് സുരക്ഷ നൽകാം, നൽകാതിരിയ്ക്കാം. തന്റെ പോരാട്ടം തുടരും. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ട വിഷയമാണിത്. താൻ എവിടെ താമസിച്ചാലും സുരക്ഷ നൽകണമെന്നാണ് ഉത്തരവ്.
സഭയിലെ ലൈംഗിക വീരൻമാരായ വൈദികരെ സംരക്ഷിയ്ക്കുന്ന സഭാനേതൃത്വം പീഡനത്തിരയാകുന്ന കന്യാസ്ത്രീകളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണ്. സിവിൽ കോടതിയിൽ ഫയൽ ചെയ്തിരിയ്ക്കുന്ന ഹർജിയിൽ കോവിഡ് കാലമായതിനാൽ ഹിയറിംഗ് നടക്കുന്നില്ല. ഹർജിയിൽ തീരുമാനമാകും വരെ മഠത്തിൽ നിന്നിറങ്ങില്ലെന്നും ഹൈക്കോടതിയിൽ സ്വയം കേസ് വാദിച്ചശേഷം സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അപൂർവ്വ സംഭവത്തിനാണ് ഇന്ന് ഹൈക്കോടതി സാക്ഷ്യം വഹിച്ചത്. ശിരോ വസ്ത്രമണിഞ്ഞ് കോടതിയിൽ സ്വന്തം ഭാഗം വാദിച്ച ആദ്യ കന്യാസ്ത്രീയാണ് ലൂസി കളപ്പുര. അഭിഭാഷകരെന്ന രീതിയിൽ കന്യാസ്ത്രീകൾ ഇതിനുമുമ്പ് കോടതിയിൽ ഹാജരായിട്ടുണ്ട്. കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞതോടെയാണ് അവസാന നിമിഷം സ്വയം വക്കാലെത്തേറ്റെടുത്തത്. സാമ്പത്തിക പരിമിതികളും സ്വയം വാദത്തിന് കാരണമായതായി സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
കാൽനൂറ്റാണ്ടിലധികമായി സന്യാസിനിയായി തുടരുന്ന തന്നെ സേവനം പൂർത്തിയാക്കാൻ അനുവദിയ്ക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര വാദിച്ചു.പോകാൻ മറ്റിടമില്ല, പോലീസ് സുരക്ഷയില്ലെങ്കിലും മുന്നോട്ടുപോകും. സിവിൽ കോടതിയിൽ ഫയൽ ചെയ്തിരിയ്ക്കുന്ന കേസിൽ അന്തിമവിധിയുണ്ടാവുന്നതുവരെ മഠത്തിൽ കഴിയാൻ അനുവദിയ്ക്കണമെന്നും ലൂസി കളപ്പുര വാദിച്ചു.
വത്തിക്കാനിൽ നിന്നുള്ള ഉത്തരവനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തങ്ങാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഠത്തിനുള്ളിൽ താമസിയ്ക്കുമ്പോൾ സുരക്ഷ നൽകാനാവില്ല. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സ്വത്തിനും ജീവനും സുരക്ഷ നൽകാൻ പോലീസിന് നിർദ്ദേശം നൽകാൻ കോടതി പറഞ്ഞു. മഠത്തിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ രണ്ട് അപ്പീലുകളും വത്തിയ്ക്കാൻ തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സഭാ ചട്ടങ്ങളനുസരിച്ച് മൂന്നാമത് അപ്പീൽ ചെയ്യാനും വ്യവസ്ഥയുണ്ട്. ഇതിനുള്ള അവസരം നൽകണമെന്നും സിസ്റ്റർ ലൂസി വാദിച്ചു.
മഠം വിട്ടു പുറത്തുപോകാറില്ലെന്ന സിസ്റ്റർ ലൂസിയുടെ വാദത്തെ സഭയുടെ അഭിഭാഷകൻ എതിർത്തു. നിരവധി തവണ ലൂസി മഠ വിട്ട് പുറത്തുപോകുകയും പലയിടങ്ങളിലും യാത്ര ചെയ്യുകയും താമസിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വയനാട് കാരയ്ക്കാമലയിലെ മഠത്തിൽ നിന്നും കൊച്ചിയിലെത്തിയാണ് കേസ് നടത്തുന്നതെന്നും സഭാ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മഠത്തിൽ കഴിയുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ലൂസി കളപ്പുര കോടതിയെ സമീപിച്ചത്. വാദത്തിനിടെയാണ് മഠത്തിൽ തങ്ങാനുള്ള നിയമസാധുതാ പ്രശ്‌നം ഉയർന്നത്. മഠത്തിൽ നിന്നും ഒഴിപ്പിയ്ക്കാണമെന്ന ശക്തമായ സമ്മർദ്ദവുമായി സഭയും രംഗത്തെത്തുകയായിരുന്നു..സഭാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സിസ്റ്റർ ലൂസി കളപ്പുര സഭയിലെ വൈദികർക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിയ്ക്കെതിരെയും ലൈംഗിക അതിക്രമം ഉണ്ടായതായുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി മാറിയിരുന്നു. കുറവിലങ്ങാട്ടെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിലും സിസ്റ്റർ ലൂസി കളപ്പുര പങ്കെടുത്തിരുന്നു
28.82°C








