Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺവെൻറിൽ തുടരാൻ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജി സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ സ്വയം വാദിക്കും. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. വത്തിക്കാൻ ഉത്തരവ് പ്രകാരം ലൂസി കളപ്പുരയ്ക്ക് കോൺവെൻറിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോൺവെൻറിൽ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം വേണമെന്നാണ് ലൂസിയുടെ വാദം.

കേസിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്ന് അവർ വ്യക്തമാക്കുന്നു. കേസിൽ തൻറെ ഭാഗം കേൾക്കാൻ അവസരം നൽകണമെന്ന ആവശ്യത്തെ തുടർന്നാണ് കോടതി വാദം കേൾക്കാൻ തയ്യാറായത്. കേസ് സ്വയം വാദിക്കുമെന്നും തനിക്ക് കോൺവെന്റിൽ തുടരണമെന്നും ലൂസി അറിയിച്ചു. സഭയിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്തുകൊണ്ട് റോമിലെ അപ്പീൽ കൗൺസിലിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും ലൂസി പറഞ്ഞു.

ഹൈക്കോടതിയിൽ ലൂസി കളപ്പുര നൽകിയ ഹർജി പ്രകാരം അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തിൽ തുടരാനാകുമോ എന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. ഈ പരാമർശം പിൻവലിക്കണമെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ നേരിട്ട് തന്നെ കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

വത്തിക്കാൻ ഉത്തരവ് പ്രകാരം ലൂസി കളപ്പുരയ്ക്ക് കോൺവന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി നേരത്തെ  വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സി.ലൂസിയുടെ ഭാഗം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

കോൺവെന്റിൽ നിന്നും പുറത്താക്കുന്നതിന് എതിരെ പൊലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ട് ലൂസി  നൽകിയ ഹർജിയിൽ കേസ് വാദിച്ചിരുന്ന അഭിഭാഷകൻ പിൻമാറിയതോടെയാണ് സ്വന്തമായി കേസ് വാദിച്ചത്. സഭയിൽ നിന്നും പുറത്താക്കിയ ഉത്തരവ്  ചോദ്യം ചെയ്ത് റോമിലെ  അപ്പീൽ കൗൺസിലിനെ സമീപിച്ചതായി ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനം സഹിക്കാൻ ആവാത്തതിനാലാണ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും അവർ പറഞ്ഞു. പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളക്കൽ ഇപ്പോഴും ആ പദവിയിൽ തുടരുന്നു. സിസ്റ്റർ അഭയയെ കൊന്നവരും പൗരോഹിത്യത്തിൽ തുടരുന്നു. തനിക്ക് മഠത്തിൽ തുടരനാകില്ലെന്ന കോടതിയുടെ പരാമർശം വാക്കാലുള്ളതെന്നും ലൂസി വ്യക്തമാക്കി.സിസ്റ്റർ ലൂസി എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എഫ് സി കോൺവൻറിന്​ പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീ മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന എത്തുന്ന വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര എഴുതിയ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിൽ ആരോപണമുന്നയിച്ചിരുന്നു.

കന്യാസ്ത്രീ ആയ ശേഷം തനിക്ക് നേരെയും പീഡനശ്രമം നടന്നതായി സിസ്റ്റർ ലൂസി വെളിപ്പെടുത്തിയിരുന്നു നാലുതവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്ന് സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു.

സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തലുകൾ വിശ്വാസികൾക്കിടയിൽ വലിയ ഒച്ചപ്പടുകൾ സൃഷ്ടിച്ചിരുന്നു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മംത്തിൽ നിന്നും പുറത്താക്കിയതിനു പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.

Readers Comment

Add a Comment