Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഉണ്ടായത്. അപകടം നടന്ന് ഒരു വർഷമാകുമ്പോഴും കാണാതായവരുടെ ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് പരാതി. പ്രഖ്യാപനം ഉത്തരവാകാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായ സമയത്ത് സർക്കാർ പ്രഖ്യാപിച്ച സഹായമാണ് അവകാശപ്പെട്ടവരിൽ നിന്ന് അന്യമായിരിക്കുന്നത്.പെട്ടിമുടിയിലെ കണ്ണൻദേവൻ കമ്പനി എസ്റ്റേറ്റിലെ ഒരു ഡിവിഷൻ പൂർണ്ണമായും മലവെള്ളപ്പാച്ചലിൽ ഒഴുകിപ്പോവുകയും 70 പേരെ കാണാതാവുകയും ചെയ്തു.
തുടർന്ന് സർക്കാരും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ 66 പേരുടെ മൃതദേഹം ചില മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് സർക്കാർ വീണ്ടെടുക്കാൻ കഴിയാത്ത 4 പേരെയും മരിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവായി ഇറങ്ങിയില്ല. ഇതോടെ പഞ്ചായത്ത് ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കിറ്റ് നൽകിയില്ല. അതുകൊണ്ടുതന്നെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ദുരിതത്തിലാണ് പലരും. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതോടൊപ്പം ഇല്ലാതായത് പലരുടെയും സാമ്പത്തിക ഭദ്രത കൂടിയാണ്.
28.82°C








