Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:54 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന പരാതിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയർന്നതെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ ഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

‘തെറ്റ് ചെയ്യുന്നവർക്ക് നല്ല ദീർഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അവർക്ക് മുൻകൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാൽ ഇതിലൊന്നും വശംവദരാകാൻ പാടില്ല’-കെ രാധാകൃഷ്ണൻ പറഞ്ഞു.എ.സി,എസ്.ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടനിലക്കാരിൽ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. ഇതിനിടെ എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്ക് പോകുന്നുണ്ട്. രാഹുലിന്റെ ലാപ് ടോപ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവ് നടത്താനുമാണ് നീക്കം. പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായി നൽകുന്ന ഗ്രാന്റ് തട്ടിയെന്നുമായിരുന്നു കണ്ടെത്തൽ.

Readers Comment

Add a Comment