Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:04 am
  • 31st May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ(74) കബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. പരിശുദ്ധ  പരുമല തിരുമേനിയുടെ കബറിടമായ പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ബാവയെ അവസാനമായി ഒരു നോക്ക് കാണുവാൻ ജനം കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ഒഴുകിയെത്തി.അർബുദ ബാധിതനായിരുന്ന ബാവാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 2.35നായിരുന്നു വിയോഗം.

 ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അന്ത്യയാത്രയ്ക്കായി ദേവലോകം അരമനയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.എല്ലാവർക്കും സൗകര്യപ്രദമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും അന്തിമോപചാരം അർപ്പിക്കുന്നതിന് അരമന മുറ്റത്ത് വിശാലമായ പന്തൽ നിർമിച്ചിട്ടുണ്ട്.

കബറടക്ക ശുശ്രൂഷയിൽ എട്ടു ശുശ്രൂഷകളാണ് ഉള്ളത്. ആദ്യ നാല്  ഭാഗങ്ങൾ പൂർത്തിയാക്കി രാത്രി ഭൗതികശരീരം ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലിലെത്തിച്ചു .അരമന ചാപ്പലിൽ ഇന്നു രാവിലെ ആറിന് കുർബാന നടന്നിരുന്നു. ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയില്ല.. തുടർന്ന് എട്ട് മണിയോടെ പുറത്ത് ക്രമീകരിച്ചിരിക്കുന്ന പന്തലിലേക്കു ബാവയുടെ ഭൗതിക ശരീരം മാറ്റി.  തുടർന്നുള്ള ശുശ്രൂഷകൾ പന്തലിലാണ് നടക്കുന്നത്. അന്തിമോപചാരം അർപ്പിക്കുന്നതിന് കൂടുതൽ പേർക്ക് അവസരം ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേകം ഉത്തരവിട്ടിട്ടുണ്ട്. ഒരു സമയം പരമാവധി 300 പേർക്കാണ് പ്രവേശനമെന്ന് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ജിനു പുന്നൂസ് അറിയിച്ചിരുന്നു. കബറടക്ക ശുശ്രൂഷകളുടെ സമാപനത്തിന്റെ ഭാഗമായുള്ള വിടവാങ്ങൽ ശുശ്രൂഷകൾക്കായി മൂന്നു മണിയോടെ ഭൗതിക ശരീരം അരമന ചാപ്പലിലെ മദ്ബഹയിലേക്കു കൊണ്ടു വരും. ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചോടെ അരമന ചാപ്പലിൽ കാതോലിക്കാ ബാവാമാരുടെ കബറിനോടു ചേർന്നുള്ള കബറിൽ സംസ്കരിക്കും. അരമന ചാപ്പലിൽ നടക്കുന്ന വിടവാങ്ങൽ ശുശ്രൂഷയിലും  പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടാകില്ല. ഓർത്തഡോക്സ് സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്നു മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചിട്ടുണ്ട്.ആൾക്കൂട്ട സാഹചര്യം കണക്കിലെടുത്ത്കോ ട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

Readers Comment

Add a Comment