Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:22 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന സംഭവത്തിൽ ആർക്കും പരുക്കില്ല. എന്നാൽ, ഈ സമയം, എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകൾ നടക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തിയറ്റർ സി- യിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകർന്നത്. മൂന്ന് മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുൻപാണ് തിയറ്റർ പ്രവർത്തനം തുടങ്ങിയത്.എന്നാൽ സീലിങ് പൂർണമായി ദ്രവിച്ച നിലയിലാണ്. അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പിൽ ചിലർ പ്രതികരിച്ചു. പണി നടത്തിയ എൻജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Readers Comment

Add a Comment