Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:04 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആവേശം അണപൊട്ടിയ യൂറോകപ്പ് ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി കിരീടം സ്വന്തമാക്കി. പെനാൽട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലി നേട്ടം കൊയ്തത്. അത്യുഗ്രൻ സേവുകളുമായി ശ്രദ്ധേയനായ ​ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് കളിയുടെ അവസാന നിമിഷത്തിലെ ഇറ്റലിയുടെ വിജയത്തിനു പിന്നിൽ. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ടിനെ ഇറ്റലി തുരത്തിയത്.ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്‌കി എന്നിവരാണ് പെനാൽട്ടിയിൽ ഇറ്റലിയ്ക്കായി ലക്ഷ്യംകണ്ടത്. ഇംഗ്ലണ്ടിനായി പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചത് ഹാരി മഗ്വയറും ഹാരി കെയ്‌നുമാണ്. യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ ചരിത്രം രചിച്ച് ഇം​ഗ്ലണ്ട് ലെഫ്റ്റ് ബാക്ക് താരം ലൂക്ക് ഷോ.കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇം​ഗ്ലണ്ട് (1-0) ലീഡെടുക്കുകയായിരുന്നു. ഒരു മിനിറ്റുകഴിഞ്ഞ് 57-ാം സെക്കൻഡിലാണ് യൂറോയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോർഡ് ഷോ കുറിച്ചത്. ഇതോടെ, ഇംഗ്ലണ്ട് - ഇറ്റലി കൊമ്പുകോർക്കലിന് കൂടുതൽ ആവേശമായി.കനത്ത പോരാട്ടം നടക്കുന്ന യൂറോ കപ്പ് ഫൈനലിൻറെ ആദ്യപകുതി പിന്നിടുമ്പോൾ ഇംഗ്ളണ്ടിനെതിരെ സമനില ഗോൾ നേടി ഇറ്റലി. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇം​ഗ്ലണ്ട് (1-0) ലീഡെടുത്തതിന് എതിർ ടീമിൻറെ ബൊനൂച്ചിയാണ് പകരംവീട്ടൽ ഗോളടിച്ചത്.

Readers Comment

Add a Comment