Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് ഭർതൃ മാതാവിന്റെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ സതീഷിന്റെ ഭാര്യ അനുജയാണ് ജൂൺ 30-നു രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനെത്തുടർന്ന് അനുജ മുറിയിൽക്കയറി വാതിലടച്ച ശേഷം തൂങ്ങുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. ഭർതൃമാതാവിന്റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാരോപിച്ച്‌ യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. സംഭവത്തിൽ സതീഷിന്റെ അമ്മ സുനിജയ്‌ക്കെതിരേ ശക്തികുളങ്ങര പോലീസ് ഗാർഹികപീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.

Readers Comment

Add a Comment