Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയുടെ കേരള സർവ്വകലാശാലയിലെ നിയമനം വിവാദത്തിൽ. സംസ്‌കൃത അധ്യാപികയെ ചട്ടങ്ങൾ ലംഘിച്ച് മലയാള മഹാ നിഘണ്ടു മേധാവിയാക്കി നിയമിച്ചതിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യ ഡോ. പൂർണ്ണിമാ മോഹനന്റെ നിയമനമാണ് വിവാദത്തിലായത്.

കാലടി സർവ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂർണ്ണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം. സർവ്വകലാശാലയിലെ മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കി സംസ്‌കൃത അധ്യാപികയെ നിയമിച്ചത് മലയാള ഭാഷാ പ്രാവീണ്യമുള്ളവരെ നിയമിക്കണമെന്ന സർവ്വകലാശാലാ സ്റ്റാറ്റിയൂട്ടിന് വിരുദ്ധമായാണെന്നാണ് പരാതി.അതേസമയം വിദ്ഗ്ധർ അടങ്ങിയെ സെലക്ഷൻ കമ്മിറ്റിയാണ് നിയമനം നടത്തിയതെന്ന് കേരള വിസി വിപി മഹാദേവപിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു. അപ്പോഴും ഭാഷാ പ്രവീണ്യമുള്ളവരെ നിയമിക്കണമെന്ന സ്റ്റാറ്റിയൂട്ട് ലംഘനമെന്ന പരാതിയിൽ സർവ്വകലാശാലക്ക് കൃത്യമായി വിശദീകരണമില്ല. നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോൾ പൂർണ്ണിമാ മോഹൻ മാത്രമാണ് അപേക്ഷ നൽകിയതെന്നുള്ള സർവ്വകലാശാല വിശദീകരണം സംശയങ്ങൾ കൂട്ടുന്നു.

Readers Comment

Add a Comment