Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:09 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജമ്മു കാശ്മീരിൽ 11 സർക്കാർ ഉദ്യോഗസ്ഥർക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഭീകരവാദി സയിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും പുറത്താക്കിയവരിൽ ഉൾപ്പെടുന്നു.

ഭീകരവാദികൾക്ക് വിവരങ്ങൾ കൈമാറുകയും ആയുധങ്ങൾ അടക്കമുള്ള സഹായങ്ങൾ നൽകുകയും ചെയ്‌തെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗർ, പുൽവാമ, കുപ്വാര എന്നിവിടെയുള്ള ഉദ്യേഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണമില്ലാതെ പുറത്താക്കിയത്. രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്ദ് സലാഹുദ്ദീന്റെ മക്കൾ, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചവർ എന്നിവരെയാണ് ഭീകരബന്ധത്തെ തുടർന്ന് പിരിച്ചുവിട്ടത്.സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീൽ, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികൾ. ഇവരിൽ ഒരാൾ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാൾ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഹിസ്ബുൽ മുജാഹിദ്ദീൻ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചുവെന്നാണ് എൻഐഎ കണ്ടെത്തൽ. ഇവരുടെ സാമ്പത്തിക ഇടപാടുകൾ എൻഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ജമ്മു കാശ്മീർ ഭരണകൂടം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് നടപടി. പരാതിയുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.

Readers Comment

Add a Comment