Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ വ്യാപകമഴ തുടരുന്നു. ജൂണിൽ ആരംഭിച്ച കാലവർഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡീഷ തീരത്തോട് ചേർന്ന് നാളെ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലവർഷം സജീവമായി തുടരാൻ ഇതു സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവ‍ർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ്.

ന്യൂനമ‍ർദ്ദം രൂപപ്പെടുന്നതോടെ ഈ പ്രക്രിയ ശക്തിപ്പെടും. നിലവിലെ സാഹചര്യത്തിൽ  കേരളത്തിൽ അടുത്ത 5 ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത മുൻനി‍ർത്തി ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടും പ്രഖ്യാപിച്ചു

Readers Comment

Add a Comment