Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തന്നെ കേരളത്തിൽ നിന്നും ആട്ടിയോടിക്കുകയാണെന്നുള്ള കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. അവർക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും ഇങ്ങനെ ഒരു പ്രചാര വേലയ്ക്ക് മുമ്പ് ഞങ്ങൾക്ക് ഒരു അവസരം നൽകണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കിറ്റക്‌സ് നടത്തുന്ന പ്രതികരണങ്ങൾ സമൂഹം പരിശോധിക്കട്ടെയെന്നും പി. രാജീവ് പറഞ്ഞു. സൗമ്യമായി തന്നെയാണ് സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഗവൺമെന്റിന് ഇപ്പോഴും തുറന്ന മനസാണ്. എല്ലാ സംരംഭകരുമായും നല്ല രീതിയിൽ ചർച്ച ചെയ്ത് കാര്യങ്ങൾ കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇവിടെ നല്ല രീതിയിൽ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ശക്തിപ്പെട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ നിക്ഷേപകർ ഇവിടേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനിൽക്കുമ്പോൾ തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യർഥനയാണ് നടത്തിയത്. നല്ല രീതിയിൽ ഗവൺമെന്റ് സംരംഭകരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment