Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:15 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ് സഭയുടെ പരാമാധക്ഷ്യൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ക്യാൻസർ ബാധിതനായ അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  നിലവിൽ പത്തനംതിട്ട പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് വർഷത്തിലേറെയായി അദ്ദേഹം ശ്വാസകോശ അർബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാർച്ച്‌ മാസമാണ് കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ആരോഗ്യനില വഷളായത്. ഏതാനും ദിവസങ്ങളായി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആർട്ടിഫിഷ്യൽ വെന്റിലേഷനിലൂടെയാണ് ഓക്സിജൻ സാച്യുറേഷൻ നിലനിർത്തുന്നത്. മരുന്നകളോട് ബാവയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്നായിരുന്നു  ഇന്നലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവരും സഭയിലെ മറ്റ് പ്രമുഖരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Readers Comment

Add a Comment