Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:16 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മ ജയിലിൽ പൊട്ടിക്കരഞ്ഞാണ് തന്റെ കാമുകൻ ഫേക്ക് ഐഡിയാണെന്ന് അറിയുന്നത്. . ഇന്നലെ പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ്  രേഷ്മ സത്യങ്ങളറിയുന്നത്. രേഷ്മയുടെ ബന്ധുക്കളായ ​ഗ്രീഷ്മയും ആര്യയും ചേർന്ന് കബളിപ്പിക്കുകയായിരുന്നുവെന്ന വിവരം പോലീസ് പറഞ്ഞെങ്കിലും രേഷ്മ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് രേഷ്മ തിരിച്ചറിഞ്ഞത്. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് രേഷ്മ ഞെട്ടിയെന്നും പൊട്ടിക്കരഞ്ഞെന്നും പോലീസ് പറയുന്നു. 

തനിക്ക് അനന്തുവെന്ന ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. വര്‍ക്കലയില്‍ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാം. അതിനാലാണ്‌ തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഗര്‍ഭിണിയാണെന്ന കാര്യം ചാറ്റിങില്‍ സൂചിപ്പിച്ചിട്ടില്ല, അനന്തുവെന്ന ആണ്‍ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രേഷ്മ. 
2021 ജനുവരി അഞ്ചിനാണ് കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ നിന്ന് നവജാതശിശുവിനെ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് നീണ്ട അന്വേഷണത്തിനൊടുവില്‍ സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് രേഷ്മയുടെ അടുത്ത സുഹൃത്തുക്കളായ ഗ്രീഷ്മയും ആര്യയും ആത്മഹത്യ ചെയ്തതോടെ കേസ് മറ്റൊരു വഴിയിലേക്ക് എത്തുകയായിരുന്നു.അനന്തുവെന്ന ഫെയ്‌സ്ബുക്ക് കാമുകന് വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്ന് രേഷ്മ കുറ്റം സമ്മതിച്ചപ്പോള്‍ അനന്തുവെന്ന വ്യാജപേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് ആര്യയും ഗ്രീഷ്മയും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. 

Readers Comment

Add a Comment