Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:21 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ കൊവിഡ് സാഹചര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയത്. അശ്രദ്ധയ്ക്കും അലംഭാവത്തിനും ഇടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്. ജനങ്ങളുടെ ശ്രദ്ധക്കുറവ് കൊവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാട്ടി.

ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്‍ക്കൂട്ടങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായാണ് വിവരം. ചെറിയ വീഴ്ചകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.

Readers Comment

Add a Comment