Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ മുറി വാടക സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗം ആയി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.മുറി വാടക 2645 മുതൽ 9776 രൂപ വരെ. പുതിയ നിരക്കുകൾ നിശ്ചയിച്ച ഉത്തരവ് നടപ്പാക്കാൻ അനുമതി. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന ഉത്തരവ് റദ്ദാക്കി.മുറിവാടക​ നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക്​ അനുമതി നൽകിയ സർക്കാർ ഉത്തരവിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്​ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ ഭാരവും ഹൈക്കോടതിയുടെ ചുമലിൽ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.ആ​ശുപത്രി മാനേജ്​മെൻറുകളുടെ ആവശ്യം പരിഗണിച്ചാണ്​ ആരോഗ്യ വകുപ്പ്​ പ്രസ്​തുത തീരുമാനം കൈകൊണ്ടിരുന്നത്​. സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയാണ്​ സർക്കാർ തീരുമാനമെന്ന്​ ആക്ഷേപമുണ്ടായിരുന്നു.

Readers Comment

Add a Comment