Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരിപ്പൂർ സ്വർണക്കടത്തിന് സി.പി.എം ബന്ധം വെളിവായതിനു പിന്നാലെ വിവാദമായി ഹണിട്രാപ്പ് കേസുകളും തലപ്പൊക്കുന്നു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഹണിട്രാപ്പ് സംഘങ്ങളും വ്യാപകമാകുന്നുവെന്നാണ് പരാതി . വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പെൺകെണി സംഘം സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ച് കുടുക്കുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഹണിട്രാപ്പ് സംഘത്തിന്റെ വലയിൽപ്പെട്ട യാത്രക്കാരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകൾക്കൊപ്പം നിർത്തി ഫോട്ടോ എടുക്കും. തുടർന്ന് സമൂഹമാദ്ധ്യമത്തിൽ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. കർണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി ആദ്യം പ്രവാസികളുമായി സ്ത്രീകൾ വഴി ബന്ധം സ്ഥാപിക്കും. തുടർന്ന് കരിപ്പൂരിലെത്തുമ്പോൾ കാണണമെന്ന് ആവശ്യപ്പെടും. വരുന്ന യാത്രക്കാരന്റെ സൗകര്യം കൂടി പരിഗണിച്ച് ഹോട്ടലിലോ മറ്റെവിടെയെങ്കിലും ഒരു സ്ഥലം ഉറപ്പിക്കും. അവിടെ എത്തുന്ന യാത്രക്കാർക്കൊപ്പം സ്ത്രീകളെ നിർത്തി ഫോട്ടോ എടുക്കുകയാണ് പതിവ്. യൂറോപ്പിൽ നിന്നുള്ള യാത്രക്കാരനെ പറ്റിച്ച് ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇതിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പിന്റെ ചുരുളഴിയുന്നത്. കോഴിക്കോട് നല്ലളം സ്വദേശി നിഷാദ്, പെരുവള്ളൂർ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയതായാണ് ഇവരിൽ നിന്ന് ലഭിച്ച വിവരം. പ്രവാസി മലയാളികളെയാണ് കെണിയിൽ പെടുത്തിയിരുന്നത്. 2020 ജൂണിൽ പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.കേസിൽ ഇനി രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ മറ്റൊരു കേസിൽ കർണാടക ജയിലിലാണ്. കരിപ്പൂർ വിമാന താവളത്തിൽ എത്തുന്ന വിദേശ മലയാളികളെ സ്ത്രീകളെ ഉപയോഗിച്ച് ട്രാപ്പ് ചെയ്‌ത് അടുത്തുള്ള ലോഡ്‌ജിലെത്തിച്ച് പണം തട്ടുന്ന രീതിയാണ് സംഘം നടത്തിക്കൊണ്ടിരുന്നത്.പിടിയിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
23.82°C








