Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഒമാൻ. ഇന്ത്യയെ കൂടാതെ 23 രാജ്യങ്ങൾക്കും ഒമാൻ യാത്രാവിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയതായി ഒമാൻ സുൽത്താൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.ഒമാൻ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, യുകെ, ടുണീഷ്യ, ലെബനൻ, ഇറാൻ, ഇറാഖ്, ലിബിയ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവയും ഉൾപ്പെടും. ഇതിൽ പല രാജ്യങ്ങളിലും ഏപ്രിൽ 24 മുതൽ വിലക്ക് പ്രാബല്യത്തിലുണ്ട്. 1,675 പുതിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച ഒമാനിൽ സ്ഥിരീകരിച്ചത്. ആകെ 280,235 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.3,356 മരണവും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

Readers Comment

Add a Comment