Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് നിയമ വിരുദ്ധമായി സർക്കാർ പരോൾ അനുവദിച്ചതിനെതിരെ ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്തു. അഭയ കേസിൽ ഇരട്ട ജീവപര്യന്തം കഠിന തടവിനും, ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ച, ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ ​സെഫി എന്നിവർക്ക് കഴിഞ്ഞ മെയ്‌ 11 ന് 90 ദിവസം പരോൾ അനുവദിച്ചത്, സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്ന് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ ഫയൽ ചെയ്​ത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളു എന്നും, അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികൾക്ക്, ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന, കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്‍റെ ഉത്തരവിന്‍റെ കോപ്പിയും, ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.അഭയ കേസിലെ പ്രതികളെ ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷിച്ച്, അഞ്ച്​ മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ്, പ്രതികൾക്ക് നിയമ വിരുദ്ധമായി സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി.ഫാ. തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി, കഴിഞ്ഞ 7 മാസത്തിനിടയിൽ 5 പ്രാവശ്യവും, ഹൈക്കോടതിയിൽ ഹർജി പരിഗണിച്ചിരുന്നു എങ്കിലും, ജാമ്യം അനുവദിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. ഹൈക്കോടതിയെ മറികടന്ന്‌ പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്, നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment