Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:21 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. അടൂർ പന്നിവിഴ കാറ്റാടിയിൽ വിജേഷ് (സച്ചു-40) ആണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ജൂൺ 19ന് പുലർച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. നഴ്‌സ് ആയ യുവതിയെ ആംബുലൻസ് ഡ്രൈവറായ പ്രതിക്ക് മുൻ പരിചയമുണ്ട്.

സംഭവ ദിവസം പരാതിക്കാരിയുടെ ഭർത്താവ് വീട്ടിൽ ഇല്ലെന്ന് മനസിലാക്കിയാണ് ഇയാൾ രാത്രിയിൽ അവിടെ എത്തിയത്. ഇയാൾ പുറത്തുനിന്ന് ഫോൺ വിളിച്ച് കതക് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. തുടർന്ന് ഭീഷണി മുഴക്കിയതോടെ ഭയന്ന യുവതി വാതിൽ തുറക്കാൻ നിർബന്ധിതയായി.വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.

Readers Comment

Add a Comment