Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് സഭാ വൃത്തങ്ങൾ . ബാവയുടെ ആരോഗ്യ നിലയെ കുറിച്ച് സഭാ ഇതുവരെ ഔപചാരികമായ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കാത്തതിനാൽ വരുന്നവരും പോവുന്നവരുമെല്ലാം ബാവയുടെ ആരോഗ്യ നിലയെ കുറിച്ച് അഭിപ്രായം പറയുന്ന സ്ഥിതിയാണുളളത്.
ആശുപത്രിയിലെ അറ്റൻഡർ പോലും ബാവയുടെ ആരോഗ്യ നിലയെ കുറിച്ച് സോഷ്യൽ മീഡിയയിലിരുന്ന് അഭിപ്രായം പറയുന്ന സ്ഥിതി വിശേഷത്തിലേക്ക് ഓർത്തഡോക്സ് സഭ നേതൃത്വം എത്തിനിൽക്കുന്നു. മെത്രാപ്പോലീത്തമാരാകട്ടെ ബാവയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അവർക്ക് ഇഷ്ടമുള്ള ഭാഗവും കത്തനാർമാർ തങ്ങളുടെ ഭാഗവും സമീപ വാസികൾ അവരുടെ അഭിപ്രായവും പറയുന്ന സ്ഥിതിയിലാണ് നിലവിൽ കാര്യങ്ങളുടെ പോക്ക്.
പരിശുദ്ധ ബാവാ തിരുമേനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടന്നുമാണ് കത്തനാർമാരുടെ ഭാഷ്യം. വിദഗ്ധ സംഘം ചികിത്സാ പുരോഗതി വിലയിരുത്തുന്നുവെന്ന് മെത്രാപ്പോലീത്തമാരും പറയുന്നു.
ബാംഗ്ലൂർ ഭദ്രസനാഥിപൻ സെറാഫിം മെത്രാപ്പോലീത്തയുടെ ഇന്നത്തെ ശബ്ദ സന്ദശേത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ആന്തരികാവയവങ്ങൾ മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് നിലവിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും പറയുന്നു.
ബാംഗ്ലൂർ ഭദ്രാസനാഥിപന്റെ സന്ദേശത്തിന് നേരെ വിപരീതമായി ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു സന്ദേശം പ്രചരിച്ചു. ബാവയുടെ നില അതീവ ഗുരുതരമാണെന്നും വെൻ്‍റിലേറ്റർ ഏതുസമയത്തും മാറ്റുമെന്നുമായിരുന്നു അത്.ബാംഗ്ലൂർ ഭദ്രസനാഥിപന്റെ ശബന്ദ സന്ദേശമനുസരിച്ചാണെങ്കിൽ , ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെങ്കിൽ എന്തുകൊണ്ട് ബാവയെ ഇതിനേക്കാൾ മികച്ച സൗകര്യങ്ങളും ചികിത്സയും ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റുന്നില്ല എന്നാണ് വിശ്വാസികൾ ചോദിക്കുന്നു. യഥാർത്ഥത്തിൽ കഴിഞ്ഞ ഒന്നര വർഷമായി ബാവയുടെ ജീവൻ വച്ച് കൗണ്ട് ഡൗൺ നടത്തുകയാണ് സഭാ നേതൃത്വം. ഏതുസമയവും ഒരു കാർഡിയാക് അറസ്റ്റ് ഉണ്ടാകാമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തെ തുടർന്ന് ഇന്നലെ കുന്നംകുളത്ത് നിന്നുള്ള ബാവയുടെ ബന്ധുക്കളേയും മറ്റ് മിത്രാദികളേയും ഐസിയുവിൽ കയറി ബാവയെ കാണാൻ അനുമതി നൽകി. ബാവയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിൽ ഇത്ര ക്രിട്ടിക്കലായ സമയത്ത് ഇത്തരം ഒരു സാഹസത്തിന് നേതൃത്വം മുതിർന്നു??
കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടേണ്ട സമയമായിട്ടും അണുബാധയുണ്ടാകാനുള്ള സാധ്യതയും ഇത് കൂടുതലാക്കില്ലേ??? ഇത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപമാണെന്നും വിശ്വാസികൾ പറയുന്നു. യഥാർത്ഥത്തിൽ ബാവയുടെ യഥാർത്ഥ ആരോഗ്യ അവസ്ഥയെ കുറിച്ച് പ്രതികരിക്കാനുള്ള ഒരു ആരോഗ്യ സംവിധാനം പോലും ഈ ആശുപത്രിയിൽ ഇല്ല എന്നുവേണം പറയാൻ.
23.82°C








