Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്ത മത്‌സ്യം വിൽക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് വരുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്‌സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും പരിഹാര നിർദേശങ്ങളും നൽകുന്നതിനായി തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച ഫിഷറീസ് കോൾ സെന്റർ, മാസ്റ്റർ കൺട്രോൾ റൂം, ഫിഷറീസ് കൺട്രോൾ റൂം വെഹിക്കിൾ ഫഌഗ് ഓഫ് എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി.ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും സഹായത്തോടെ രാസപദാർത്ഥം ചേർത്ത മത്‌സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കും. സംശയം തോന്നിയാൽ പോലും പരിശോധിക്കാനുള്ള സംവിധാനത്തിലേക്ക് മാറുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ പ്രവർത്തനം മത്സ്യതൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. ന്യൂനമർദ്ദ സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കാറ്റിന്റെ വേഗത തുടങ്ങിയ അറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് കൈമാറാൻ കൺട്രോൾ റൂമിന് സാധിക്കും

Readers Comment

Add a Comment