Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അപൂർവ്വരോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി(എസ്.എം.എ) ബാധിച്ച അഞ്ചുവയസ്സുകാരൻ ഇമ്രാന്റെ ചികിൽസയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.കുട്ടിക്ക് ചികിൽസാ സഹായം നൽകുന്നതിനു സർക്കാരിനു നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടു പെരിന്തൽമണ്ണ സ്വദേശി ആരിഫ് നൽകിയ ഹരജിയിലാണ് കോടതിയുടെ നടപടി. ഇന്നലെ ഹരജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു.മൂന്നു മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിക്ക് അമേരിക്കയിൽ നിന്നുള്ള മരുന്ന്് നൽകാനാകുമോ എന്ന് അഞ്ചംഗ മെഡിക്കൽ ബോർഡ് വിലയിരുത്തും. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിക്ക് കുത്തിവയ്പ്പു നൽകാനാവില്ലെന്നു സർക്കാർ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശം നൽകിയത്. 

സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന കുട്ടികൾക്ക് 18 കോടിയുടെ മരുന്നു നൽകാനാകില്ലെന്നാണ് സർക്കാർ ഇന്നലെ കോടതിയിൽ അറിയിച്ചത്. പതിനാറ് മണിക്കൂറെങ്കിലും വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ മാത്രമേ പ്രസ്തുത മരുന്ന് നൽകാനാകുയെന്നും സർക്കാർ അറിയിച്ചു. ജനിച്ച രണ്ടാം മാസം മുതൽ ഇമ്രാൻ വെന്റിലേറ്ററിലാണ് കഴിയുന്നത്. സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗത്തിന് അഞ്ച് മാസമായി ചികിത്സയിലാണ് കുഞ്ഞ് ഇമ്രാൻ. മരുന്നെത്തിച്ചാൽ കുട്ടിയെ രക്ഷപ്പെടുത്തിയെടുക്കാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും കോടികണക്കിന് രൂപ ഉണ്ടാക്കിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇമ്രാന്റെ കുടുംബത്തിനില്ല

 

Readers Comment

Add a Comment