Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇസ്‌ലാം മതം സ്വീകരിച്ച ക്രിസ്ത്യൻ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് കേരള ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് യുനിവേഴ്‌സിറ്റിക്കടുത്തുള്ള നീരോൽപ്പാലത്തെ ഷിനി എന്ന ഷാനിബക്കും മകനുമാണ് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയത്. യുവതിയുടെ ഭർത്താവ് എന്നവകാശപ്പെട്ട് നീരോൽപ്പാലം സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന പി ടി ഗിൽബർട്ട് നൽകിയ ഹർജിയിലാണ്  വിധി. ഷാനിബയുടെ സഹോദരിയുടെ ഭർത്താവാണ് ഗിൽബർട്ട്. ഭാര്യയെയും മകനെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നായിരുന്നു ഗിൽബർട്ട് ഹൈക്കോടതിയിൽ ഹർജി  നൽകിയിരുന്നത്. കോഴിക്കോട് തർബിയത്തുൽ ഇസ്‌ലാം സംഘത്തിൽ മതപഠനത്തിൽ ഏർപ്പെട്ട ഇരുവരെയും ഒരാഴ്ചക്കകം കോടതിയിൽ ഹാജരാക്കാനും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇന്ന് ഇരുവരും കോടതിയിൽ ഹാജരായപ്പോഴാണ് ഷാനിബ മതപഠനം തുടരാനുള്ള തീരുമാനം അറിയിച്ചത്. മാതാവിനൊപ്പം പോകാനാണ് താൽപര്യമെന്ന് മകനും വ്യക്തമാക്കി.രാവിലെ കേസ് പരിഗണിച്ചപ്പോൾ ഗിൽബർട്ടിനും മറ്റു ബന്ധുക്കൾക്കും യുവതിയോട് സംസാരിക്കാൻ കോടതി അനുമതി നൽകി. ഇതിനു ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ഷാനിബക്കും മകനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകിയത്.

 

Readers Comment

Add a Comment