Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പതിനായിരങ്ങളെ മനം നിറച്ച് ഊട്ടിയ വീകേവീസ് കേറ്ററേഴ്സ് ഉടമ കണ്ടനാട് വി.കെ. വർഗീസും കൊച്ചിയിലെ സിനിമാ നടിമാരുടെ പ്രിയങ്കരിയാായ ബ്യൂട്ടീഷനായ കൊച്ചിയിലെ കൽപന ബ്യൂട്ടി പാർലർ ഉടമ അശ്വതിയും കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് വിവാഹിതരായി . രണ്ടുപേരുടെയും രണ്ടാം വിവാഹമാണ് ഇതെന്ന പ്രത്യേകതയുണ്ട് വിവാഹിതരാകുമ്പോൾ വരൻ വി.കെ. വർഗീസിന് 73 വയസും അശ്വതിക്ക് 68ുമാണ് പ്രായം.
രണ്ടുപേരുടെയും രണ്ടാം വിവാഹമാണ് ഇതെന്ന പ്രത്യേകതയുണ്ട്. ഈ നവ വധൂവരന്മാരുടെ വിവാഹത്തിന് നേതൃത്വം നൽകിയത് മക്കളും കൊച്ചുമക്കളുമാണ്. കൊവിഡ് കാലമായതിനാൽ വിവാഹത്തിന് അതിഥികൾ 20 പേർ മാത്രമാണ് ഉണ്ടായിരുന്നത്.
‘ആദ്യ വിവാഹത്തിനു പോകുമ്പോൾ സന്തോഷവും ആകാംക്ഷയും സ്വപ്നങ്ങളുമൊക്കെയുണ്ട്. ഇത് അതല്ല, ശിഷ്ടായുസ്സു കഴിച്ചുകൂട്ടണം. എന്നാൽ, രണ്ടിന്റെ പേരും കല്യാണമെന്നു തന്നെ’– വർഗീസ് തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞുനിർത്തുന്നു.പതിനായിരങ്ങളെ മനംനിറച്ച് ഊട്ടിയിട്ടുള്ള വീകേവീസ് കേറ്ററേഴ്സ് ഉടമയാണ് വി.കെ. വർഗീസ്.
വർഗീസിന്റെ ആദ്യ ഭാര്യ സുശീല (റിട്ട. താലൂക്ക് ഓഫിസർ) മൂന്നര വർഷം മുൻപു മരിച്ചു. 3 മക്കളും അവരുടെ കുടുംബവും കേരളത്തിനു വെളിയിലാണ്. ലണ്ടനിൽ ഡോക്ടർ ആയിരുന്ന അശ്വതിയുടെ ഭർത്താവ് രണ്ടര വർഷം മുൻപു മരിച്ചു. മകളും കൊച്ചുമകളുമുണ്ട്. രണ്ടുപേർക്കും നേരത്തേ അറിയാം. പല ചടങ്ങുകളിലും ഒന്നിച്ചു കണ്ടിട്ടുണ്ട്. അശ്വതിയുടെ ഭർത്താവിനെ വർഗീസിനു പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തും പോയിരുന്നു.
പൊതുസുഹൃത്തായ ഒരാൾ വർഷങ്ങൾക്കു ശേഷം വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ വർഗീസ് നിരുത്സാഹപ്പെടുത്തി. തുടർന്നു മൂത്ത മകനു മുന്നിൽ സുഹൃത്ത് ഇക്കാര്യം അറിയിച്ചു. അവൻ അനുജൻമാരോടു പറഞ്ഞു. മൂവരും ചേർന്നാണ് അപ്പന്റെ കല്യാണക്കാര്യം ആലോചിച്ചത്. അശ്വതിയുടെ കുടുംബത്തിനും സമ്മതം. ഈ സമ്മതമാണ് ഒടുവിൽ വിവാഹ പന്തലിൽ ഇരുവരേയും എത്തിച്ചത്. അപ്പന്റെ ഒറ്റപ്പെടലാണു മക്കളെ ഇൗ തീരുമാനത്തിലേക്കു നയിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്തു വല്ലാതെ ഒറ്റപ്പെട്ടുപോയെന്നു വർഗീസ്. അശ്വതിക്കൊപ്പം മകളും ചെറുമകളും ഉണ്ടായിരുന്നു.സിഎ പഠിക്കാൻ 55 വർഷം മുൻപു നഗരത്തിലെത്തിയ വർഗീസ് പല റസ്റ്ററന്റുകളും നടത്തിയ ശേഷം 1985 ൽ ‘വീകേവീസ്’ കേറ്ററിങ് തുടങ്ങി. കൊച്ചിയിൽ വീക്ഷണം റോഡിലെ അശ്വതിയുടെ ‘കൽപന’ ബ്യൂട്ടി പാർലർ സിനിമാ നടിമാരുടെ പ്രിയപ്പെട്ട ഇടമാണ്. വിവാഹ ശേഷം വധൂവരന്മാർ പനമ്പുകാട് കായൽത്തീരത്തുള്ള വീട്ടിലേക്കു താമസം മാറിയിരിക്കുകയാണ്. ആശംസകളറിയിച്ച് ഇരുവരുടേയും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്.
ജീവിതത്തിന്റെ അവസാന ഇന്നിങ്സിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ ഒന്നിക്കുക എന്ന പരിപാവന കൂദാശയാണ് ഞങ്ങൾ നടത്തികൊടുത്തത് എന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് വികാരി പറഞ്ഞു. ശാലോം മാർത്തോമ മുൻ ഇടവക വികാരി ജോൺ ജോസഫ് കത്തനാരും ബോംബൈയിൽ നിന്ന് കല്യാണത്തിൽ പങ്കെടുക്കാൻ മാത്രം എത്തിയിരുന്നു.
23.82°C








