Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. ലാന്റ് റവന്യു കമ്മിഷണറേറ്റില്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍മാരുടെയും സെക്റ്ററല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പോളിങ് ആവശ്യങ്ങള്‍ക്കും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം എന്നും അദ്ദേഹം പറഞ്ഞു.പരസ്യ ബോര്‍ഡുകളും മറ്റ് പ്രചാരണ സാമഗ്രികളും പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ളതാകണം.പോളിങ് ദിവസം ഭക്ഷണവും വെള്ളവും കൊണ്ടുവരാന്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും മാലിന്യം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment