Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിനേഷന് മുൻഗണന. 18 മുതൽ 22 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന. ഇതോടൊപ്പം സ്വകാര്യ ബസ് ജീവനക്കാർക്കും വാക്‌സിനേഷന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

നേരത്തെ, വിദ്യാർത്ഥികൾക്ക് വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കി കോളേജുകൾ തുറന്നു പ്രവർത്തിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ വിദേശത്ത് പഠിക്കാൻ പോവുന്ന ഈ പ്രായപരിധിയിലുള്ള വിദ്യാർത്ഥികൾക്കും വാക്സിനേഷനിൽ മുൻഗണന ലഭിക്കും.സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർ, അതിഥി തൊഴിലാളികൾ, മാനസിക വൈകല്യമുള്ളവർ എന്നിവർക്കും വാക്‌സിനേഷന് മുൻഗണന നൽകുമെന്ന് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 56 വിഭാഗങ്ങൾക്ക് വാക്‌സിനേഷന് മുൻഗണന നൽകി നേരത്തെ ഇറങ്ങിയ ഉത്തരവിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

Readers Comment

Add a Comment