Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:13 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോഴിക്കോട് പടനിലം സ്വദേശിയായ ആറാം ക്ലാസുകാരനായ അഭയ് കൃഷ്ണയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.  കോഴിക്കോട് പടനിലം സ്വദേശിയായ ആറാം ക്ലാസുകാരനായ അഭയ് കൃഷ്ണ. വയനാട്‌ പഴയ വൈത്തിരി സ്വദേശിനി അനുഷയുടെയും കൊടുവള്ളി പടനിലം സ്വദേശി ഗിരീഷിന്റെയും മകനാണ് അഭയ്. വൈത്തിരിയിലെ എച്ച്ഐഎം സ്കൂളിലെ വിദ്യാർത്ഥിയാണ് അഭയ് കൃഷ്ണ.ഓൺലൈൻ ക്ലാസ്സുകളും ഹോം വർക്കുകളുമെല്ലാം  കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതിൻറെ ഉത്തമ ഉദാഹരണമാണ് അഭയ് കൃഷ്ണയുടെ വീഡിയോ.  

പഠിക്കാൻ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ ഫോണിലൂടെ നൽകുന്ന ഹോം വർക്കുകളുടെ അമിതഭാരം പഠനത്തേതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് അഭയ് സമൂഹമാധ്യമങ്ങളിലെ താരമായത്. ഹോം വർക്കുകളുടെ എണ്ണം കുറക്കാൻ ടീച്ചർമാരോട് സങ്കടത്തോടെ അപേക്ഷിച്ച അഭയിൻറെ വീഡിയോ പ്രതിപക്ഷ നേതാവ് വരെ പങ്കുവച്ചിട്ടുണ്ട് . 

Readers Comment

Add a Comment