Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:14 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച യാക്കോബായ വിശ്വാസികൾ ഹർജി പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന യാക്കോബായ വിശ്വാസികളുടെ ആവശ്യം ജസ്റ്റിസുമാരായ നവീൻ സിൻഹ, ആർ സുബാഷ് റെഡ്ഡി എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

പള്ളി ഏറ്റെടുക്കണമെന്ന് മാർച്ച് മാസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോൾ അപ്പീൽ പിൻവലിക്കാൻ ഹർജിക്കാർ നിർദേശിച്ചതായി അവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എ. രഘുനാഥ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകിയത്.

Readers Comment

Add a Comment