Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൈനികനായ ഭർത്താവും ഭർതൃമാതാവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകി. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് പണ്ടാരപ്പാട്ടത്തിൽ കിരൺ കുമാർ (26), അമ്മ ഗീത(46) എന്നിവർക്കെതിരേ കിരൺകുമാറിന്റെ ഭാര്യ അമൃത(26) മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കായിച്ചിറയിൽ അനിമോന്റെ മകളാണ് അമൃത. 2019 ഏപ്രിൽ 24നായിരുന്നു കരസേനയിൽ ഉദ്യോഗസ്ഥനായ കിരണുമായുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഈ ബന്ധത്തിൽ ഇവർക്ക് ഒരു വയസുള്ള പെൺകുട്ടിയുണ്ട്.വിവാഹ ശേഷം സ്ത്രീധനം കുറവാണെന്ന പേരിൽ നിരന്തരം മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. 37 പവൻ ആഭരണവും മൂന്ന് ലക്ഷം രൂപയും വിവാഹ സമയത്ത് അനിമോൻ മകൾക്ക് നൽകിയിരുന്നു. പണയംവെക്കാനെന്ന പേരിൽ ഈ സ്വർണം മുഴുവൻ അമൃതയുടെ സമ്മതമില്ലാതെ വിറ്റന്നാണ് ആക്ഷേപം.

ഇരുവരും തമ്മിൽ നേരത്തെ പ്രശ്‌നമുണ്ടായതിനെത്തുടർന്ന് കോടതി ഇടപെടുകയും അമൃതയ്ക്കും മകൾക്കും സംരക്ഷണ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഇത് ലംഘിച്ച് മർദ്ദനം തുടരുകയായിരുന്നെന്ന് യുവതി പറയുന്നു. പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അമൃത ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Readers Comment

Add a Comment