Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തസ്സിന്റെ ബ്രാൻഡ് അംബാസിഡർ ആരാണെന്നു ഏതു കൊച്ചു കുഞ്ഞിനോട് ചോദിച്ചാലും പറയും ആരാണെന്നു..

അന്തസ് വേണമെടാ അന്തസ്... ഇത്രയും കേട്ടാൽ മതി ഏതു അന്തസില്ലാത്തവനും... അന്തസുള്ളവനാകും... ഡീസന്റാകും. മുട്ടൻ തെറിക്കൊരു അന്തസ്സിന്റെ പരിവേഷം വന്നത്... മുകേഷിന്റെ തെറിയോടുകൂടിയായിരുന്നു.. ഉറക്കത്തിന്റെ ആലസ്യത്തിൽനിന്നുണർന്നു ആ സ്കെയിലും  ടെമ്പോയും നഷ്ടപ്പെടാതെ മുകേഷിന്റെ ആ തെറി പ്രയോഗം സാംസ്‌കാരിക നായകർ ഇന്നും പലവേദികളിലും സ്മരിക്കാറുണ്ട്...
ഇതോടനുബന്ധിച്ചു ഓർമ്മവരുന്നൊരു സംഭവമുണ്ട്..വര്ഷങ്ങൾക്ക്  മുൻപ് ഒരു പ്രമുഖ ചാനലിൽ ഒരു ടോക്ക് ഷോ ഉണ്ടായിരുന്നു... പ്രശസ്ത സൈക്കോളജിസ്റ് ഡോ. പി എം മാത്യു വെല്ലൂർ ആണ് താരം.. ആ പ്രോഗ്രാമിന്റെ പേര് മനോയാനം എന്നോ മറ്റോ ആണ്.. ഒരു പെൺകുട്ടി ചോദ്യം ചോദിയ്ക്കും ഡോക്ടർ ഉത്തരം പറയും...
പെൺകുട്ടി ഒരു യുവാവിന്റെ കത്ത് വായിക്കുകയാണ്.. ഡോക്ടർ.. വളരെയേറെ വേദനയോടെയാണ്.. ഞാൻ ഈ കത്തെഴുതുന്നത്..... പലപ്പോഴും ആത്മഹത്യയെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്... ഇത്രയും വായിച്ചു പെൺകുട്ടി ഡോക്റ്ററുടെ കണ്ണിൽ നോക്കി.. എന്താ കാര്യം എന്നമട്ടിൽ.. ഡോക്ട്ടരും നോക്കി..
ഡോക്ടർ... എന്റെ തലയിൽ മുൻഭാഗത്തെ ഒരൊറ്റ മുടിയില്ല ഡോക്ടർ.. ഇത് പറഞ്ഞു അറിയാതെ ആ കത്തുവായിച്ച പെൺകുട്ടിയും ഡോക്ട്ടരെനോക്കി  അറിയാതെ ചിരിച്ചു.. പെട്ടെന്ന് സൈക്കോളജിസ്റ്റിന്റെയും മുഖം വല്ലാതായി.. പക്ഷെ ആത്മസംയമനം വീണ്ടെടുത്ത് ഡോ പി എം മാത്യു പറഞ്ഞു.. ഡാ.. കഷണ്ടി ഒരു കുഴപ്പമല്ല.. രോഗവുമല്ല... പക്ഷെ.. അത് ആരുടെ തലയിൽ ആണ് എന്നതിനെ ആശ്രയിച്ചിരിക്കും... എന്ന്..

അതുപോലെ .. തെറിപറയുന്നത് ഒരു തെറ്റല്ല.... പക്ഷെ അത് ആര് പറയുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്...
ഇതാ സാംസ്ക്കാരിക നായകനും കലാ പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന നടനും സർവ്വോപരി.. പൊതുപ്രവർത്തകനും..എം എൽ എ യുമായ മുകേഷിന്റെ അൽ - തെറി...

തെറി അൽപ്പം കടുത്തുപോയെങ്കിലും... പാതിരാത്രിക്ക് ചൊറിയാൻ  വിളിച്ച ആ ആരാധകന്റെ ആ ഒച്ച കേട്ടാൽ ഏതു കൈയിലാത്തവനും മടല് ഏച്ചുകെട്ടിവച്ച്  അടിക്കും...ആ പഴുതിൽ മുകേഷ്  വലിയ പരുക്കേൽക്കാതെ അന്ന് രക്ഷപെട്ടു.

ഇന്നലെ രാവിലെ മുതൽ അടുത്ത ഐറ്റം ഇറങ്ങി..
പത്താംകളാസുകാരെനെന്നു വിളിച്ചുപരിചയപെടുത്തിയ ഒറ്റപ്പാലം കാരനുനേരെയുള്ള മുകേഷിന്റെ ശകാരം വൈറലായി.. സമൂഹമാധ്യമത്തിൽ കറങ്ങിയ ഈ വോയിസ് ക്ലിപ്  എല്ലാ പ്രമുഖ ചാനലുകളും  ഓൺലൈൻ മാധ്യമങ്ങളുമടക്കം എടുത്തു അലക്കിത്തുടങ്ങി.. ഞാറാഴ്ച്ചയായതിനാൽ വലിയ പരിക്കേൽക്കാതെ രക്ഷപെട്ടു. ഒരു സീനിയർ നടനും അതിലുപരി ജനപ്രതിനിധിയുമായ മുകേഷിന്റെ സംസാര ശൈലിയെ ന്യായീകരിക്കാൻ പറ്റില്ലെങ്കിലും.... ഒറ്റപ്പാലം കാരനെന്നുപറഞ്ഞു വിളിക്കുന്ന ഈ പത്താംക്‌ളാസുകാരന്റെ വിളി ദുരൂഹമാണ്....

ഇന്നലെ വൈകുന്നേരം തന്നെ മുകേഷ് മറുപടി വീഡിയോയുമായി രംഗത്തെത്തി... തന്റെ ഭാഗം ന്യായീകരിക്കുവാനുള്ള ഒരു ശ്രമം നടത്തി...

ആദ്യമേതന്നെ പറയട്ടെ.. ഒരു പൊതുരംഗത്തും സിനിമ മേഖലയിലും ഉന്നതസ്ഥാനത്തുനിൽക്കുന്ന മുകേഷിനെപ്പോലുള്ളവർ വിളിക്കുന്നതാര്ത്തന്നെ ആയാലും തങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണം.. ഒരു കുട്ടിയോട് സംസാരിക്കാവുന്ന രീതിയിലല്ല സംസാരിച്ചത് എന്നതിന് യാതൊരു തർക്കവുമില്ല.
എന്നാൽ ഈ ഫോൺ വിളി മുകേഷിനെ കുടുക്കാൻ തന്നെ ആയിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല.. ആറുതവണ നിർത്താതെ വിളിക്കുക, ഒറ്റപ്പാലംകാരൻ കൊല്ലത്തുള്ള മുകേഷിന്റെ നമ്പർ തിരഞ്ഞു പിടിച്ചു വിളിക്കുക, അവന്റെ സംഭാഷണ രീതി ഒക്കെ ദുരൂഹമാണ്.. ഇത് ആ ചിന്ന മനസ്സിൽ വിരിഞ്ഞ കുണുപ്പു അല്ല എന്ന് സ്പഷ്ടം... മുകേഷിന്റെ ടെംപെര്മെന്റ് അറിയാവുന്ന വ്യക്തികൾ ഒരുക്കിയ ആസൂത്രിത കെണി ആയിരുന്നു എന്ന് വ്യക്തം... ജോസഫൈൻ വിവാദത്തിൽ സംഭവിച്ചതുപോലൊരു സമാപ്തി പ്രതീക്ഷിച്ചു കത്തിച്ചുവിട്ടൊരു ഗുണ്ടാണിതെന്നു  നിസംശയം പറയാം.. ആ സംസാരിക്കുന്നതു ഒരു കുട്ടിയല്ല .. ഇത്തരം ലഫ്യമായ ആപ്പ് ഉപയോഗിക്കുന്നതാണോ  എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്...

അല്ലാതെതന്നെ ആവശ്യത്തിന് വിവാദങ്ങളുള്ളപ്പോൾ... ഇത്തരം ഉഡായിപ്പുകൾ വേണോ ..?

Readers Comment

Add a Comment