Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:05 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാൻ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേസിൽ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച കാസർകോട്ട് ബിജെപി സംസ്ഥാന നേതൃയോഗം ചേരുന്ന സാഹചര്യത്തിൽ ഹാജരാകൻ സാധിച്ചേക്കില്ലെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.എപ്പോൾ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. നോട്ടീസിൽ പറഞ്ഞ ദിവസം ഹാജരാകണമെന്ന് നിയമമില്ല. ചൊവ്വാഴ്ച സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രൻ നേരത്തെ കോഴിക്കോട് പറഞ്ഞത്.

 

Readers Comment

Add a Comment