Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വനിതാ കമ്മീഷനെതിരെ മയൂഖ ജോണി രംഗത്ത്. മുരിങ്ങൂർ പീഡനക്കേസിലെ മെല്ലെപ്പോക്കിനെതിരെയാണ് കായികതാരം രംഗത്തെത്തിയത്. വനിതാ കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് കായികതാരം വിമർശിച്ചു. പ്രസ്തുത വിഷയത്തിൽ പരാതി നൽകിയിട്ടും കമ്മീഷന്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും മയൂഖ ജോണി മാധ്യമങ്ങളോട് പറഞ്ഞു. പീഡനക്കേസിലെ ഇരയുടെ മൊഴിയെടുക്കാൻ ഇന്ന് എത്തുമെന്ന് അറിയിച്ചതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് മയൂഖ ജോണി വിമർശനം ഉന്നയിച്ചു. കേസിലെ പ്രതി ചുങ്കത്ത് ജോൺസൺ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. ഇതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പോലും വനിതാ കമ്മീഷൻ കൃത്യമായി ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നും ഇരയുടെ സുഹൃത്തും കായിക താരവുമായ മയൂഖ ജോണി പറഞ്ഞു.
അതേസമയം, പ്രതി ജോൺസന്റെ കുടുംബത്തിൽ നിന്നും അന്വേഷണ സംഘം ശനിയാഴ്ച മൊഴിയെടുത്തിരുന്നു. പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുകയാണ്. യുവതിയുടെ മൊഴിയിൽ കൂടുതൽ സാഹചര്യ തെളിവുകൾ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽപ്പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. കേസ് അട്ടിമറിച്ചത് സംബന്ധിച്ച് മയൂഖ ജോണി ഉന്നയിച്ച ആരോപണങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണവും നടന്നു വരികയാണ്.2016ലാണ് മയൂഖ ജോണിയുടെ ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു വെന്നാണ് കേസ്.
23.82°C








