Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോയിലെ താരമാണ് അഞ്ജന. സുരേന്ദ്രൻ-ഉഷ ദമ്പതികളുടെ ഇളയ മകളാണ് അഞ്ജന. പഠിക്കാൻ മിടുക്കിയായ അഞ്ജന ഒഴിവു സമയങ്ങളിൽ ചെറിയ ജോലികളും ചെയ്തിരുന്നു. നന്നായി പാട്ടുപാടുന്ന യുവതി നാടകങ്ങളിൽ അഭിനയിക്കുകയും, കുട്ടികളെ നാടൻ പാട്ട് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.കോവിഡ് വ്യാപനവും, അച്ഛന്റെ അനാരോഗ്യവും സൃഷ്ടിച്ച പ്രതിസന്ധിയാണ് അഞ്ജനയെ മീൻ വിൽപ്പനയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ചേർത്തല ബസ്റ്റാന്റിന് സമീപത്തെ മീൻ വിൽപ്പന കേന്ദ്രത്തിലാണ് അഞ്ജന ജോലി ചെയ്യുന്നത്. മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തുന്ന അജ്ഞനയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ അഞ്ജനയെ കാണാൻ നേരിട്ടെത്തിയിരിക്കുകയാണ് സൂപ്പർതാരം സുരേഷ് ഗോപി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. അഞ്ജന വളർത്തുന്ന പോത്തിന് ഒരു ചാക്ക് കാലിത്തീറ്റയ്ക്കുള്ള പൈസയും സുരേഷ് ഗോപി കൈമാറി. അഞ്ജനയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന സുരേഷ് ഗോപി അഞ്ച് കിലോ ചെമ്മീനും വാങ്ങിയാണ് മടങ്ങിയത്. വീട്ടിൽ സൂപ്പർ സ്റ്റാർ എത്തിയതോടെ മീൻ വിൽപ്പനക്കാരിയെന്നും, പോത്തെന്നും വിളിച്ച് കളിയാക്കിയവർക്കു മുൻപിൽ താരമായിരിക്കുകയാണ് അഞ്ജന.

Readers Comment

Add a Comment