Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെക്കണമെന്നും ഇ ചന്ദ്രശേഖരൻ നിർദേശിച്ചുവെന്ന് റിപ്പോർട്ടുകൾ. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ടുള്ള ഫയലുകളുടെ പകർപ്പ് പുറത്തുവന്നു. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം.

എന്നാൽ വിവരാവകാശ പ്രകാരം പുറത്ത് വന്ന രേഖയിൽ മന്ത്രിയുടെ നിർദേശം ഉൾപ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥർ പുറത്തിറക്കിയതെന്ന് വ്യക്തമാകുന്നു. 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല. നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിരുന്നു. നിയമ വകുപ്പിന്റെയും എ.എ.ജിയുടെയും അഭിപ്രായം തേടി മന്ത്രി ഫയലിൽ ഉത്തരവിട്ടിരുന്നു.നിയമ വകുപ്പിന്റെ മറുപടി ലഭിക്കും മുൻപ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. നിർദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്‌നം ഉന്നയിച്ചിരുന്നുവെന്നും, എന്നാൽ ഈ മുന്നറിയിപ്പ് തള്ളിയാണ് മന്ത്രിയുടെ നിർദേശമെന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. മന്ത്രിയുടെ നിർദേശം അതേപടി പാലിച്ചാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്.

Readers Comment

Add a Comment