Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഊഴായിക്കോട്ട് പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. രേഷ്മയുടെ ‘അനന്തു’ എന്ന കാമുകന്റെ പേരിൽ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആണെന്ന് പോലീസ്. ഗ്രീഷ്മയുടെ സുഹൃത്തിനോട് യുവതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഗ്രീഷ്മയിലേക്കും ആര്യയിലേക്കുമെത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇരുവരും ആത്മത്യ ചെയ്തതെന്നും പോലീസ് പറയുന്നു.അനന്തുവിനെ കാണാൻ വേണ്ടി പല സ്ഥലങ്ങളിലും രേഷ്മ എത്തിയിരുന്നു. എന്നാൽ ഒരിക്കൽ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. കേസിൽ രേഷ്മ അറസ്റ്റിലായതോടെ യുവതികൾ ടെൻഷനിലായി. രേഷ്മയുമായി ഫെയ്സ്ബുക്കിൽ കാമുകനെന്ന വ്യാജേന ചാറ്റ് ചെയ്തത് ഇവർ ആയിരുന്നു. ഇത് പോലീസ് അറിഞ്ഞതിനാലാണോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന സംശയത്തെ തുടർന്നാണ് യുവതികൾ ആത്മഹത്യ ചെയ്തത്.തമാശയ്ക്ക് വേണ്ടി യുവതികൾ അനന്തു എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും രേഷ്മയുടെ ചങ്ങാത്തം കൂടി പതിയെ പ്രണയത്തിലാവുകയും ചെയ്തതാണ്. രേഷ്മയെ പറ്റിക്കുന്നത് യുവതികൾക്ക് ഇഷ്ടമുള്ള പണിയായി മാറി. ഒടുവിൽ തമാശ വ്ലോയൊരു ദുരന്തത്തിലേക്ക് പതിക്കുകയായിരുന്നു. രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ, രേഷ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യയുടെ പേരിലുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്.
28.82°C








