Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാറിനെതിരെ കിറ്റക്സ് ഉടമ സാബു എം ജേക്കബ്. ഇന്നലെ വൈകീട്ടും തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയെന്ന് സാബു എം ജേക്കബ്.  ആരോപിച്ചു. 76 നിയമങ്ങൾ ലംഘിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. സമീപപ്രദേശങ്ങൾ മലിനമാക്കുന്നു എന്ന പരാതിയെക്കുറിച്ച് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചെന്നും പരിശോധനകളെ കുറിച്ച് ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം പിൻവലിക്കുന്നു എന്ന് പറഞ്ഞു മൂന്ന് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥർ വരുന്നത്. കഴിഞ്ഞ മാസം 28ന് ഇറക്കിയ നോട്ടീസാണ് ഇന്നലെ കിട്ടിയത്. ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണം. എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണ്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തണമെന്നും തെറ്റ് സംഭവിച്ചെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.കമ്പനി തുടങ്ങാനായി ബംഗ്ലാദേശിൽ നിന്ന് ക്ഷണം വന്നു. പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നവർ വീണ്ടും നോട്ടീസ് നൽകുകയാണ്. സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയാണെങ്കിൽ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കണം. അല്ലെങ്കിൽ ചർച്ചയിൽ പങ്കെടുക്കില്ല.

ഉദ്യോഗസ്ഥരുടെ തെറ്റുകൾ തെളിയിച്ചാൽ നടപടിയെടുക്കുമോ. പദ്ധതി ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞു മൂന്ന് ദിവസം കഴിഞ്ഞാണ് സർക്കാർ ഇടപെടുന്നത്. 26 വർഷം 76 നിയമങ്ങൾ ലംഘിച്ചാണോ പ്രവർത്തനം നടത്തിയതെന്ന് സർക്കാർ പറയണം. വിളിച്ചാൽ കിട്ടില്ലെന്ന മന്ത്രിയുടെ ആരോപണം തെറ്റെന്നും അദ്ദേഹം വ്യക്തമാക്കി.വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ കിറ്റെക്സ് സന്ദർശനം നടത്തുന്നു. റെയ്ഡ് സംബന്ധിച്ച പരാതി പരിശോധിക്കാനാണ് സന്ദർശനം എന്നാണ് സൂചന. ഉദ്യോഗസ്ഥർ സാബു ജേക്കബുമായി ചർച്ച നടത്തുന്നുവെന്നും വിവരമുണ്ട്.

സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ പദ്ധതിയാണ് കിറ്റെക്സ് ഒഴിവാക്കിയത്. 11 തവണ വിവിധ വകുപ്പുകൾ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നുവെന്നാണ് ആരോപണം. അതേസമയം പ്രശ്‌നത്തിന് ക്രിയാത്മകമായ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് വ്യവസായ വകുപ്പ് അധികൃതർ കിറ്റെക്സ് സന്ദർശിക്കുന്നത്.

 

 

Readers Comment

Add a Comment