Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളും വൈദീകരും ജൂലൈ 3  സീറോ മലബാർ സഭാ ദിനത്തെ "അതിരൂപത സംരക്ഷണ ദിനം" ആയി ആചരിക്കുന്നു.എറണാകുളം അതിരൂപതയിൽ കർദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ഭൂമികുംഭകോണത്തിൽ പ്രതിഷേധിച്ചാണ് നീക്കം. എറണാകുളം അതിരൂപതയിൽ കർദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ഭൂമികുംഭകോണത്തിൽ സഭയിലെ കാനോനിക നിയമങ്ങളുടെ നഗ്നമായ ലംഘനം, സാമ്പത്തിക ക്രമക്കേട്, വിശ്വാസ വഞ്ചന എന്നിവ നടന്നിട്ടുണ്ട് എന്ന് വത്തിക്കാൻ നേരിട്ട് ചുമതലപെടുത്തിയ ഇന്റർനാഷണൽ ഓഡിറ്റിംഗ് ഏജൻസി കെപിഎംജി(KPMG) റിപ്പോർട്ട്‌ സാക്ഷ്യപ്പെടുത്തിയിട്ടും,  ഇതിന് മുൻപ് അന്വേഷണം നടത്തിയ ബെന്നി മാരാംപറമ്പിൽ കമ്മീഷനും ഇതേ കാര്യം കണ്ടെത്തിയിട്ടും ഉത്തരവാദിത്തം ഏൽക്കാൻ, കുംഭകോണത്തിന് നേതൃത്വം നൽകിയ കർദിനാൾ ആലഞ്ചേരി തയ്യാറായില്ലെന്നും അൽമായ മുന്നേറ്റം എറണാകുളം അതിരൂപത പറയുന്നു . 

 ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ നടന്ന 45 സാമ്പത്തിക ഇടപാടുകളിലെ ഫോറൻസിക് ഓഡിറ്റ് നടത്തി  ക്രമക്കേടുകൾ പരിശോധിക്കാനാണ് KPMG എന്ന അന്താരാഷ്ട്ര ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നത്. 2350000 രൂപയാണ് KPMG ഈ റിപ്പോർട്ടിനായി മാത്രം ചാർജ് ചെയ്തത്. മറ്റു ചിലവുകൾ പുറമെ.

എറണാകുളം അതിരൂപതയുടെ സാമ്പത്തിക, ധാർമിക നഷ്ടം നികത്താൻ വത്തിക്കാൻ ആവശ്യപ്പെട്ടിട്ടും കർദിനാൾ ആലഞ്ചേരിയോ, സ്ഥിരം സിനഡോ ഇത് വരെയും മുന്നോട്ട് വന്നിട്ടില്ലെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തുന്നു. എന്നാൽ KPMG റിപ്പോർട്ട്‌ പുറത്ത് വന്നു കഴിഞ്ഞു പൊതുസമൂഹം ഈ വിഷയം പൂർണ്ണമായും മനസിലാക്കി കഴിഞ്ഞപ്പോൾ കർദിനാൾ ആലഞ്ചേരിയെ എന്നും കണ്ണടച്ച് പിന്തങ്ങുന്ന സീറോ മലബാർ സ്ഥിരം സിനഡും പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്റ്റ് കർദിനാൾ സാന്ദ്രിയും പുതിയ ഓർഡർ ഇറക്കി വിശ്വാസികളെ മുഴുവൻ വിഡ്ഢികൾ ആക്കാൻ നോക്കുകയാണെന്നും അൽമായ മുന്നേറ്റം ആരോപിക്കുന്നു. അതിരൂപതക്ക് സംഭവിച്ച നഷ്ടം നികത്താനുള്ള ബാധ്യത, വില്പനക്ക് നേതൃത്വം നൽകിയ കർദിനാൾ ആലഞ്ചേരിയോട് നിർദേശിക്കാതെ എറണാകുളം അതിരുപതയുടെ സ്വന്തം ഭൂമി തന്നെ വില്പന നടത്തി ആ തുക നഷ്ടപരിഹാരമായി ഉൾകൊള്ളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നു.
ഈ നിർദേശം പൂർണ്ണമായും തള്ളിക്കളയാനും അതിരൂപതയെ റിയൽ എസ്റ്റേറ്റ് മാഫിയകളിൽ നിന്ന് സംരക്ഷിക്കാനും ജൂലൈ 3 അതിരൂപത സംരക്ഷണദിനമായി ആചരിക്കുകയാണ്.എറണാകുളം അതിരൂപത ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്‌ നടത്തിയതിന്റെ നഷ്ടം എറണാകുളത്ത് 12ഏക്കർ ഭൂമി വില്പന നടത്തിയാണ് തീർത്തത്. ഇനിയും ഭൂമി വില്പന നടത്താനുള്ള റിയൽ എസ്റ്റേറ്റ് മാഫിയയുടെ നീക്കം  പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഇവർ കൂട്ടിച്ചേർത്തു...

എറണാകുളം അതിരൂപതയുടെ ചുമതല വഹിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ അതിരൂപതയേയും വിശ്വാസികളെയും വൈദികരെയും യൂദാസിനെ പോലെ ഒറ്റുകൊടുത്തു വഞ്ചിച്ചു എന്ന് മനസിലാക്കുന്നു. അതിനാൽ ഈ വഞ്ചക നേതൃത്വം ഇനിയും ഇവിടെ തുടരേണ്ടതില്ല എന്നും, മാർ ആന്റണി കരിയിൽ തിരിച്ചു പോകണമെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രധിഷേധവുമായി എല്ലാ അതിരൂപത, ഫൊറോന, ഇടവക കേന്ദ്രങ്ങളിൽ വിശ്വാസികൾ ഒത്തുചേരാനും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടിട്ടുണ്ട് .

ഏറെ വിവാദങ്ങൾക്കൊടുവിൽ ചാരം മൂടികിടന്ന  സിറോ മലബാർ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി രൂപതയുടെ ഭൂമി വിൽപ്പന സംബന്ധിച്ച വിവാദങ്ങൾ ഈയിടെയാണ് വീണ്ടും ശക്തമായത്.  വിവാദമായ ഭൂമി വിൽപ്പനയിലൂടെ സഭയ്ക്ക് ഉണ്ടായ നഷ്ടം നികത്താൻ സഭയുടെ തന്നെ ഭൂമി വിൽക്കാമെന്നും വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും  ഓറിയന്റൽ കോൺഗ്രിഗേഷനുകളുടെ കാര്യാലയത്തിന്റെ പ്രീഫെക്ട്  സാന്ദ്രിയുടെ ഉത്തരവാണ് ഇപ്പോൾ ഭൂമി കുംഭകോണം വീണ്ടും ചർച്ചയാക്കിയത്.  
സിറോ മലബാർ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി രൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്, തൃക്കാക്കര, സീപ്പോർട്ട് എയർപോർട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ  ഭൂമി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് സഭയിൽ വിവാദം ഉടലെടുത്തത്.

Readers Comment

Add a Comment