Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏപ്രിൽ ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവർക്ക് ‘കവച്’ എന്ന വായ്പാ പദ്ധതിയിലൂടെ ഈടില്ലാതെ 25,000 മുതൽ 5 ലക്ഷം രൂപ വരെ വായ്പ നൽകും. 8.5 ശതമാനം പലിശയ്ക്ക് കിട്ടുന്ന പണം 60 മാസങ്ങൾ കൊണ്ട് തിരിച്ചടച്ചാൽ മതിയെന്നത് തന്നെയാണ് ഈ പദ്ധതിയുടെ പ്രത്യേകത.ഏറ്റവുമധികം ഉപഭോക്താക്കളുള്ള ഇന്ത്യൻ ബാങ്കായ എസ്ബിഐ വഴിയാണ് കൊവിഡ് ബാധിതരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ‘കവച്’ നടപ്പാക്കുന്നത്. ശമ്പളക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും വരെ വായ്പയ്ക്ക് അർഹത ഉണ്ട്. ആദ്യ 3 മാസം മൊറോട്ടോറിയം ഉള്ളതിനാൽ ഫലത്തിൽ 57 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം.

കൊവിഡ് ചികിത്സയ്ക്ക് ചെലവായ പണം നൽകാനും ഈ വായ്പ ഉപയോഗിക്കാം. സർക്കാർ പദ്ധതിയായത് കൊണ്ട് തന്നെ പ്രോസസ്സിംഗ് ഫീ ഇല്ല എന്നതും ഈ വായ്പയുടെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള എസ്ബിഐ ശാഖ സന്ദർശിക്കുക.ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരും ഇപ്പോൾ കോവിഡ് 19 ന്റെ അനന്തരഫലങ്ങൾ സാമൂഹികമായും സാമ്പത്തികമായും നേരിട്ടുകൊണ്ടിരിക്കുന്നവരാണ്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി ജനങ്ങളെ കോവിഡ് മഹാമാരിയുടെ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ ഒരു പരിധി വരെ സഹായിക്കുമെന്നാണ് സൂചനകൾ

Readers Comment

Add a Comment