Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാർ സഭാ ദിനാചരണം ഇന്ന്;

 

മാർത്തോമാ ശ്ലീഹായുടെ ദുക്‌റാന തിരുനാൾ ദിനമായ ശനിയാഴ്ച സിറോ മലബാർ സഭാ ദിനമായി ആചരിക്കും. രാവിലെ 9.30-ന് കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തി.തുടർന്ന്‌ മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിലുള്ള റാസ കുർബാനയിൽ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹ കാർമികരായി.

ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും ക്രിസ്ൻ്റെ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളുമായ വിശുദ്ധ തോമാശ്ലീഹയുടെ ഓർമ്മ തിരുനാളാണ് ദുക്റാന (സെൻ്റ് തോമസ് ദിനം). ഇന്ത്യയിൽ സുവിശേഷ ദൗത്യവുമായി ആദ്യം എത്തിയ അപ്പോസ്തലനാണ്  തോമാശ്ലീഹ എന്നാണ് ഇവർ പറയുന്നത്. ജൂലൈ മൂന്നിനാണ് ഇന്ത്യയിൽ മരിച്ച തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടങ്ങൾ മൊസപൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയത്. ഈ ദിവസമാണ് സെൻ്റ് തോമസ് ദിനമായി ആചരിക്കുന്നത്. .ദിദിമോസ്, മാർ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെട്ടിരുന്നു. ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹ കേരളത്തിലെത്തി സുവിശേഷ പ്രചാരണം നടത്തിയെന്നാണ് എന്നാണ് ക്രൈസ്തവരുടെ വിശ്വാസം. ഇങ്ങനെയാണ് സുറിയാനി ക്രിസ്തീയ സഭകൾ രൂപം കൊണ്ടതെന്നും ഇവർ വിശ്വസിക്കുന്നു. . തോമ എന്ന വാക്കിൻ്റെ അർഥം ഇരട്ടയെന്നും ശ്ലീഹയെന്ന പദത്തിൻ്റെ അർത്ഥം അയക്കപ്പെട്ടവൻ എന്നുമാണ് സൂചിപ്പിക്കുന്നത്. എഡി 72 ൽ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർത്തൊണയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Readers Comment

Add a Comment