Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്തെ കടകളെല്ലാം തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം. ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടാനാണ് വ്യാപാര സമിതിയുടെ തീരുമാനം.ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വലിയ സാമ്പത്തിക നഷ്ടവും കടബാധ്യതയും ഉണ്ടാക്കിയതായാണ് വ്യാപാരികൾ പറയുന്നത്. ഒന്നരമാസമായി കടകൾ അടഞ്ഞുകിടക്കുകയാണെന്നും നഷ്ടം ക്രമാതീതമായി വർധിക്കുകയാണെന്നും വ്യാപാരികൾ വിശദമാക്കുന്നു. കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വിൽക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറി. കടബാധ്യതയും, വാടക ബാധ്യതയും ക്രമാതീതമായി വർധിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

Readers Comment

Add a Comment