Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:03 am
  • 31st May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാടകയ്‌ക്കെടുത്ത വീട് വൻ തട്ടിപ്പിനിരയാക്കിയ പ്രതികളെ പോലീസ് തിരയുന്നു. ഉടമയറിയാതെ വീട് പണയത്തിന് നൽകി എട്ടുലക്ഷമാണ് സംഘം തട്ടി എടുത്തത്. ഒരേ സമയം വീട്ടുടമയെയും വാടകയ്ക്കെടുത്തയാളെയുമാണ് പ്രതി പറ്റിച്ച്‌ പണവുമായി മുങ്ങിയത്. ഇത്തരം തട്ടിപ്പ് വളരെ അപൂർവമെന്നാണ് പൊലീസിന്റെ അനുമാനം.സഞ്ജയ് വാര്യർ എന്ന വ്യക്തിയുടെ വീടാണ് ഇദ്ദേഹം അറിയാതെ ഇടുക്കി സ്വദേശി നൗഫലിന് എട്ട് ലക്ഷം രൂപ വാങ്ങി വാടകയ്ക്ക് നൽകിയത്. പ്രസ്തുത കേസിലെ രണ്ടാം പ്രതിയായ തൃശൂർ വലപ്പാട് കരയാമുട്ടം കറപ്പംവീട്ടിൽ ഫൈസലിനെ ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പ് രീതികൾ എല്ലാം കൂടുതൽ വ്യക്തമായത്. മുഖ്യപ്രതി ഉടനെ തന്നെ കുടുങ്ങുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

രണ്ടു പ്രതികളും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണ്. സോഫ്റ്റ്‌വെയർ എൻജിനിയറായ സഞ്ജയ് വാര്യരും കുടുംബവും ബംഗളുരുവിലാണ് താമസം.മാർച്ച്‌ മാസത്തിൽ വീട് വാടകയ്ക്കെന്ന ഒ.എൽ.എക്സ് പരസ്യത്തിലൂടെ ബന്ധപ്പെട്ട് വീട് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഫൈസൽ. വാടകയ്ക്ക് എടുത്തുകൊള്ളാമെന്ന് പറഞ്ഞ് 3000 രൂപ അക്കൗണ്ടിലേക്ക് ഇടുകയും ചെയ്തപ്പോൾ വീടിന്റെ രേഖകൾ അയച്ചുകൊടുത്തു. വീട് വൃത്തിയാക്കണമെന്ന് പറഞ്ഞപ്പോൾ അയൽവീട്ടുകാരിൽ നിന്ന് താക്കോലും കൈമാറി. അവിടെ നിന്നായിരുന്നു തട്ടിപ്പിന്റെ പ്രധാന നീക്കങ്ങൾ. പിന്നീട് താക്കോൽ മടക്കി നൽകിയില്ല. ഇടുക്കി സ്വദേശിയും കാർമെക്കാനിക്കുമായ നൗഫൽ ഈ വീട്ടിൽ താമസമാക്കിയത് അയൽക്കാർ അറിയിച്ചപ്പോഴാണ് സഞ്ജയ് ഇക്കാര്യം അറിയുന്നത്.വ്യാജരേഖകളും മറ്റും കാണിച്ചാണ് നൗഫലിന് വീട് നൽകിയത്. ഇതിനായി കരാറും മറ്റും ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് നൗഫൽ എളമക്കര പൊലീസിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ ആദ്യ അറസ്റ്റ്. വീട്ടിൽ അതിക്രമിച്ചു കയറിയതിന് നൗഫലിനെതിരെ സ്ഞ്ജീവ് വാര്യരും കേസ് നൽകിയിട്ടുണ്ട്. അജിത്തിന്റെ അക്കൗണ്ടിലേക്കാണ് നൗഫൽ എട്ടുലക്ഷം രൂപ കൈമാറിയത്. കേസും മറ്റുമായതിന് ശേഷം ഇരുവരും മുങ്ങി. മുൻകൂർ ജാമ്യഹർജികൾ തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

തൃശ്ശൂരിൽ സമാനമായ തട്ടിപ്പുകൾ മുൻപും ഉണ്ടായിട്ടുണ്ട്. അതിൽത്തന്നെ പല പരാതികളും ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്നുമുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം കർശനമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment