Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊലീസ് സല്യൂട്ട് നൽകുന്നില്ലെന്ന പരാതിയുമായി തൃശൂർ മേയർ എം കെ വർഗീസ്. ഔദ്യോഗിക കാറിൽ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നില്ലെന്നാണ് ആരോപണം. തന്നെ പൊലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറോടും സ്ഥലം എം എൽ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വർഗീസ് പറയുന്നു.

ഇതുസംബന്ധിച്ച് മേയർ ഡി ജി പിക്ക് പരാതി നൽകി. ഇക്കാര്യത്തിൽ ഡി ജി പി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂർ റേഞ്ച് ഡി ഐ ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിർദേശം. പല തവണ പരാതി നൽകിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയിൽ പറയുന്നു.എം കെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേൾ പല പൊലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്ന് എം കെ വർഗീസ് വ്യക്തമാക്കി.

Readers Comment

Add a Comment