Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻകാതോലിക്കാ ബാവാ പരുമല ആശുപത്രിയിലും യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സ തുടരുകയാണ്.പരിശുദ്ധ പിതാക്കന്മാരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഇരുസഭയുടേയും വക്താക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ കഴിഞ്ഞ ഒന്നര വർഷമായി സഭയുടെ തന്നെ സ്വന്തം ആശുപത്രിയായ പരുമല മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ് . കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവിന് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിന്റെ അസ്ത്യകൾ ഒന്നും ഇപ്പോൾ ഇല്ലെന്നും ശ്വസനത്തിന് തടസമുള്ളതിനാൽ ശ്വസന സഹായക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതിലുപരി പരിശുദ്ധ പിതാവിന് വേണ്ടി വിശ്വാസികൾ മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നും ഓർത്തഡോക്സ് സഭാ വക്താവ് അഭ്യർഥിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവ് ആരോഗ്യം വീണ്ടെടുക്കുന്ന പക്ഷം പൂർവാധികം ശക്തമായി പള്ളിപിടുത്തം തുടരുവാൻ കര്‌ത്താവ് സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വിശ്വാസികൾ ഐടുഐ ന്യൂസിനോട് പറഞ്ഞു.
യാക്കോബായ സഭയുടെ പരമാധ്യക്ഷനും പ്രായാധിക്യത്തെ തുടർന്നുള്ള രോഗങ്ങളാൽ ആസ്റ്ററിൽ ചികിത്സയിൽ കഴിയുകയാണ്.. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ശ്രേഷ്ഠ ബാവയ്ക്ക് ഒരാഴ്ച കൂടി ഫിസിയോതെറാപി തുടരേണ്ടതുണ്ടെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.ആസ്റ്റർ മെഡ്സിറ്റിയിലുള്ള ശ്രേഷ്ഠ ബാവയ്ക്ക് കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സന്ദർശകരെ കാണാൻ അനുവാദമില്ല. ജൂൺ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
28.82°C








