Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസെന്ന് സ്ഥിരീകരണം.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. ഹെർപസ് എന്നാണ് ഈ അപൂർവ്വ വൈറസിൻ്റെ പേര്.  10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.

നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച മുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശ്രീക്കുട്ടി തിങ്കളാഴ്ച രാവിലെയോടെ ചെരിയുകയായിരുന്നു.ഒരുവർഷം മുമ്പ് തെന്മല  വനമേഖലയിൽ വെച്ച് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട ശ്രീക്കുട്ടിയെ ആര്യങ്കാവ് അമ്പനാട് എസ്‌റ്റേറ്റിലെ പാറയിടുക്കിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ്  കോട്ടൂരെത്തിച്ചത്.  അധികൃതർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കോട്ടൂരിലെ കണ്ണൻ എന്ന ആനക്കുട്ടിക്കും ഇതേ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനിൽ കുമാർ അറിയിച്ചു. 

Readers Comment

Add a Comment