Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:12 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ അഭ്യന്തര വകുപ്പ് മന്ത്രിയും കോട്ടയം എംഎൽഎയുമായ  തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ച്‌  കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേത്വത്തിൽ കോട്ടയം ജില്ലയിൽ ഇന്ന് സായാഹ്ന ധർണ നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ധർണ്ണയിൽ പങ്കെടുക്കും.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ നീക്കം. സംഭവത്തിന് പിന്നിൽ ടി.പി വധക്കേസ് പ്രതികളെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

ഭീഷണിക്കത്തിനെ കുറിച്ച്‌ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ആവർത്തിച്ചിരുന്നു.

Readers Comment

Add a Comment