Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്ട് അസോസിയേറ്റ് ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിന് സമീപത്തുനിന്ന് വിദ്യാർഥികൾ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം.കൊവിഡ് വ്യാപനത്തെ തുടർന്ന് ക്യാമ്പസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസ് മാത്രമാണ് നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ഉണ്ണികൃഷ്‌ണൻ എന്തിന് ക്യാമ്പസിൽ എത്തിയെന്നതടക്കമുള്ള കാര്യങ്ങൾ കോട്ടൂർപുരം പൊലീസ് അന്വേഷിക്കും.2021 ഏപ്രിലിലാണ് ഉണ്ണികൃഷ്‌ണൻ ഐഐടിയിൽ ചേർന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രായപേട്ട ഗവൺമെൻറ് ആശുപത്രിയിലേയ്ക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
29.82°C








