Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച അഡ്മിനിസ്‌ട്രേഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് നടപടി. നേരത്തെയുണ്ടായിരുന്ന 1% സ്റ്റാംപ് ഡ്യൂട്ടിയിൽ നിന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 %നും, പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 7% നും ബാക്കിയുള്ള കൂട്ടുടമസ്ഥതയിലുള്ളതിന് (ജോയിന്റ് ഓണേഴ്‌സ്) 8% വും ആക്കിയിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയുള്ള ഡ്യൂട്ടി വിവേചനപരമാണെന്ന് കോടതി കണ്ടെത്തി.

അഡ്വ. മുഹമ്മദ് സാലിഹാണ് സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അഡ്മിനിസ്‌ട്രേറ്റർക്കോ, ജില്ലാ കളക്ടർക്കോ ഇത്തരം ഒരു ഉത്തരവ് ഇടാൻ അധികാരമില്ലെന്ന് ഹർജിക്കാർ വാദിച്ചു. പുറത്ത് നിന്നുള്ള ആളുകൾക്ക് ലക്ഷദ്വീപിൽ സ്ഥലം വാങ്ങാനുള്ള നീക്കം ആണ് ഈ ഉത്തരവിന്റെ പിന്നിൽ എന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.

Readers Comment

Add a Comment