Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും കുടുംബത്തിനും നേരെ ഊമക്കത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തി.കോട്ടയത്തെ വസതിയിൽ എത്തിയാണ് പൊലീസ് വിശദാംശങ്ങള്‍ ശേഖരിച്ചത്. എഡിജിപിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നിന്നും എംഎൽഎ ഹോസ്റ്റല്‍ വിലാസത്തിൽ തിരുവഞ്ചൂരിനും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണി മുഴക്കി കൊണ്ടുള്ള കത്ത് ലഭിച്ചത്.ഇതേ തുടര്‍ന്ന് തിരുവഞ്ചൂർ മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചിരുന്നു. ഇതൊടൊപ്പം കത്തിന്‍റെ പകർപ്പും നൽകിയിരുന്നു.കത്തിൽ ടി പി വധക്കേസ് പ്രതികളുടെ പങ്ക് സർക്കാർ അന്വേഷിക്കട്ടെയെന്നും ജയിലിൽ നിന്ന് നടന്ന നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും തിരുവഞ്ചൂർ ആരോപിച്ചു.
28.82°C








